വീണ്ടും ഒരു ഹർത്താൽ മഹാമഹം വരാൻ പോകുന്നു .പൗരത്വ ബില്ലിനെതിരെ നടത്തുന്ന ഹർത്താലാണെങ്കിലും നുമ്മ മലയാളികളെ സംബന്ധിച്ച് ഇത് ഒരു ആഘോഷ ദിനമാണ്.സ്വസ്ഥമായി വീട്ടിലിരുന്നു കുപ്പി പൊട്ടിക്കാനും ശാപ്പാട് അടിക്കാനും പിന്നെ അൽപ്പം പരദൂക്ഷണം പറയാനും എല്ലാം പറ്റിയ മികച്ച ദിവസം .ഈ ഹർത്താൽ പ്രഖ്യാപനം എനിക്കും സന്തോഷിക്കാനുള്ള ഒരു വക നൽകി.ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു .ഇനീപ്പോ ആധി പിടിച്ചിരുന്നു പഠിക്കേണ്ട ആവശ്യമില്ല .ദൈവമേ ഹർത്താൽ മാറ്റിവെക്കല്ലേ ...😆😆😆മലയാളി ഡാ ..
Friday, 13 December 2019
Thursday, 12 December 2019
തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ ....
നളിനി ജമീല എന്ന സെക്സ് വർക്കറിന്റെ അഭിമുഖം യൂട്യൂബിൽ കാണാനിടയായി .പ്രണയം രതി സദാചാരം തുടങ്ങിയവ കുറിച്ച് ബോൾഡ് ആയ അവരുടെ വെളിപെടുത്തലുകൾ എന്നെ ഏറെ ആകർഷിച്ചു .അവരുടെ ഈ നിലപാടുകളെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള കമെന്റുകൾ പ്രതീക്ഷിച്ചു കമന്റ് ബോക്സ് നോക്കിയ എനിക്ക് പക്ഷെ തെറ്റി. സദാചാര പോലീസിന്റെ മുഖമൂടി അണിഞ്ഞ കുറെ ആളുകളുടെ അശ്ലീലം നിറഞ്ഞ കമന്റുകളാണ് അവിടെ അധികവും ഉണ്ടായിരുന്നത് .'താൻ ഒരു ലൈംഗിക തൊഴിലാളി ആയതിൽ അഭിമാനിക്കുന്നു എന്ന അവരുടെ പരാമർശമാണ് പല സദാചാര വാദികളെയും മുറിവേല്പിച്ചതു്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി സെക്സ് വർക്കർ ആവേണ്ടി വന്ന വ്യക്തി ആണ് നളിനി ജമീല .തന്റെ ജീവിത മാർഗ്ഗം ഇതാണ് എന്ന് തുറന്നു പറഞ്ഞ അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത് .ആർഭാട ജീവിതം നയിക്കുന്നതിന് വേണ്ടി വിദേശങ്ങളിൽ പോയി വേശ്യ വൃതി ചെയ്യുന്ന താര സുന്ദരിമാരുടെ ഇതിഹാസ കഥകൾ പാട്ടായ നമ്മുടെ നാട്ടിലാണ് നളിനിയെ പോലുള്ളവർ ജീവിക്കുന്നത്. ഇറുകിയ വസ്ത്രം ധരിച്ച ഒരു സ്ത്രീയെ കാണുമ്പോൾ ഇളകി പോകുന്ന മനസ്സുള്ള കാമ വെറിയന്മാർ അടങ്ങിയിരിക്കുന്നത് ഇത്തരം നളിനിമാർ ഈ സമൂഹത്തിൽ അവശേഷിക്കുന്നത് കൊണ്ടാണ് അത് കൊണ്ടാണ് സ്ത്രീകൾക്ക് ഒരു പരിധി വരെ ഭയമില്ലാതെ ഈ നാട്ടിൽ ഇറങ്ങി നടക്കാൻ സാധിക്കുന്നത് .തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ .....
Subscribe to:
Comments (Atom)